Skip to main content

Posts

Showing posts from December, 2018
ഓർമ്മകൾ അരികിലുണ്ട് : ഞാനൊരു എഴുത്തുകാരനോ ,കവിയോ കഥാകൃത്തോ അല്ല ...വെറും പച്ചയായ തനി നാട്ടിൻപുറത്തുകാരൻ ... പഠിക്കുന്ന കാലം തൊട്ടേ വല്ലതുമൊക്കെ കുത്തികുറിക്കുന്ന ശീലമുണ്ടായിരുന്നു,അതൊന്നും എവിടെയും എത്താനോ,ആരെയെങ്കിലും കാണിക്കാനോ എന്നാഗ്രഹിച്ചിരുന്നില്ല താനും ...കടലാസുകൾ കഥ പറഞ്ഞുതന്നിരുന്ന ഒരു കാലത്ത് കൂടെ പഠിക്കുന്ന സുഹൃത്തുക്കളുടെ പുസ്തകങ്ങളിലും  ഡെസ്‌ക്കുകളിലും  അർത്ഥമറിയാത്ത വാക്കുകൾ കൊണ്ട് സാഹിത്യ രചന തന്നെ നടത്തുമായിരുന്നു, ചിലർക്ക് ശല്യവും മറ്റുചിലർക്ക് അതൊരു പുതുമയുമായിരുന്നു ...ഇന്നും ബാക്കി വെച്ച സൗഹൃദങ്ങളിലെ ചില ഒത്തുകൂടലുകളിൽ അതൊരു ചിരിക്കുള്ള വിഷയമാവാറുണ്ട്...  പുസ്തകങ്ങൾ പരിചയം പുതുക്കിയിരുന്ന ആത്മാർത്ഥ സുഹൃത്തായിരുന്നു അന്ന്, ഇന്നതൊരു വല്ലപ്പോഴുമുള്ള പൂർത്തിയാക്കാത്ത സ്വപ്നം പോലെ എവിടെയോ വന്നു പോയി കൊണ്ടിരിക്കുന്നു   തുടരും.....